Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : T.M. Joseph

ഡോ. ​​ടി.​​എം. ജോ​​സ​​ഫ്: വിടവാങ്ങുന്നത് ബഹുമുഖ പ്രതിഭ

അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​ൻ, ഗ​​​​​​വേ​​​​​​ഷ​​​​​​ക​​​​​​ൻ, എ​​​​​​ഴു​​​​​​ത്തു​​​​​​കാ​​​​​​ര​​​​​​ൻ, പ്ര​​​​​​ഭാ​​​​​​ഷ​​​​​​ക​​​​​​ൻ, വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​വി​​​​​​ച​​​​​​ക്ഷ​​​​​​ണ​​​​​​ൻ, ഭ​​​​​​ര​​​​​​ണ​​​​​​നി​​​​​​പു​​​​​​ണ​​​​​​ൻ, ക​​​​​ർ​​​​​ഷ​​​​​ക​​​​​ൻ എ​​​​​ന്നി​​​​​ങ്ങ​​​​​നെ നി​​​​​ര​​​​​വ​​​​​ധി വി​​​​​ശേ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​ർ​​​​​ഹ​​​​​നാ​​​​​ണ് ക​​​​​​ഴി​​​​​​ഞ്ഞ ദി​​​​​​വ​​​​​​സം അ​​​​​ന്ത​​​​​രി​​​​​ച്ച ഡോ. ​​​​​​ടി.​​​​​​എം. ജോ​​​​​​സ​​​​​​ഫ് തെ​​​​​​ക്കും​​​​​​പെ​​​​​​രു​​​​​​മാ​​​​​​ലി​​​​​​ൽ. കോ​​​​​​ട്ട​​​​​​യം അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​നാ​​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്ക​​​​​വേ​​​ 62-ാം വ​​​യ​​​സി​​​ലാ​​​​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ആ​​​​​​ക​​​​​​സ്മി​​​​​​ക​​​​​​മാ​​​​​​യ അ​​​​​​ന്ത്യം.


ക​​​​​​ർ​​​​​​ഷ​​​​​​ക കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ൽ ജ​​​​​​നി​​​​​​ച്ചു​​​​​​വ​​​​​​ള​​​​​​ർ​​​​​​ന്ന ടി.​​​​​​എം. ജോ​​​​​​സ​​​​​​ഫ് കാ​​​​​​ർ​​​​​​ഷി​​​​​​ക​​​​​​വൃ​​​​​​ത്തി​​​​​യെ സ്നേ​​​​​ഹി​​​​​ച്ചി​​​​​രു​​​​​ന്നു. കോ​​​​​ള​​​​​ജ് പ്രി​​​​​​ൻ​​​​​​സി​​​​​​പ്പാ​​​​​​ലാ​​​​​യി​​​​​​രു​​​​​​ന്ന​​​​​​പ്പോ​​​​​​ഴും സ്വ​​​​​​ന്ത​​​​​​മാ​​​​​​യി ക​​​​​​പ്പ​​​​​​യും വാ​​​​​​ഴ​​​​​​യു​​​​​​മൊ​​​​​​ക്കെ കൃ​​​​​ഷി​​​​​ചെ​​​​​യ്യാ​​​​​ൻ അ​​​​​ദ്ദേ​​​​​ഹം സ​​​​​മ​​​​​യം​​​​​ക​​​​​ണ്ടെ​​​​​ത്തി. മ​​​​​​ഹാ​​​​​​ത്മാ​​​​​​ഗാ​​​​​​ന്ധി സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യി​​​​​​ൽ​​​​​നി​​​​​ന്ന് പൊ​​​​​​ളി​​​​​​റ്റി​​​​​​ക്ക​​​​​​ൽ സ​​​​​​യ​​​​​​ൻ​​​​​​സി​​​​​​ൽ ര​​​​​​ണ്ടാം റാ​​​​​​ങ്കോ​​​​​​ടെ എം​​​​​എ ബി​​​​​​രു​​​​​​ദ​​​​​വും കേ​​​​​​ര​​​​​​ള സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് എം​​​​​ഫി​​​​​​ൽ ബി​​​​​​രു​​​​​​ദ​​​​​വും ബാം​​​​​​ഗ്ലൂ​​​​​​ർ സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യു​​​​​​ടെ ഇ​​​​​​ൻ​​​​​​സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ട് ഫോ​​​​​​ർ സോ​​​​​​ഷ്യ​​​​​​ൽ ആ​​​​​​ൻ​​​​​​ഡ് ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക് ചേ​​​​​​യ്ഞ്ചി​​​​​​ൽ​​​​​​നി​​​​​​ന്ന് പി​​​​​എ​​​​​​ച്ച്ഡി​​​​​യും ജ​​​​​​പ്പാ​​​​​​നി​​​​​​ലെ ക്യൂ​​​​​​ഷു സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് ‘ത​​​​​​ദ്ദേ​​​​​​ശ​​​​​​ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ൽ വ​​​​​​നി​​​​​​താ പ​​​​​​ങ്കാ​​​​​​ളി​​​​​​ത്തം’ എ​​​​​​ന്ന വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ പോ​​​​​​സ്റ്റ് ഡോ​​​​​​ക്ട​​​​​​റ​​​​​​ൽ ബി​​​​​​രു​​​​​​ദ​​​​​വും നേ​​​​​ടി​​​​​യ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ മൗ​​​​​​ലി​​​​​​ക​​​​​​മേ​​​​​​ഖ​​​​​​ല ഗ​​​​​​വേ​​​​​​ഷ​​​​​​ണ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.


‘പൊ​​​​​​തു​​​​​​സം​​​​​​രം​​​​​​ഭ​​​​​​ങ്ങ​​​​​​ളു​​​​​​ടെ നി​​​​​​യ​​​​​​മ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യം’ എ​​​​​​ന്ന ഗ​​​​​​വേ​​​​​​ഷ​​​​​​ണ​​​​​​പ്ര​​​​​​ബ​​​​​​ന്ധം പു​​​​​​സ്ത​​​​​​ക​​​​​​മാ​​​​​​യി പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. കൂ​​​​​​ടാ​​​​​​തെ, പ​​​​​​ത്തു ഗ്ര​​​​​​ന്ഥ​​​​​​ങ്ങ​​​​​​ൾ എ​​​​​​ഡി​​​​​​റ്റു ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ണ്ട്. വി​​​​​​വി​​​​​​ധ റി​​​​​​സ​​​​​​ർ​​​​​​ച്ച് ജേ​​​​​​ർണ​​​​​​ലു​​​​​​ക​​​​​​ളി​​​​​​ലും ഹി​​​​​​ന്ദു, ഡെ​​​​​​ക്കാ​​​​​​ൻ ഹെ​​​​​​റാ​​​​​​ൾ​​​​​​ഡ്, ദീ​​​​​​പി​​​​​​ക, അ​​​​​​പ്നാ​​​​​​ദേ​​​​​​ശ് എ​​​​​​ന്നീ പ​​​​​​ത്ര​​​​​​മാ​​​​​​സി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലു​​​​​​മാ​​​​​​യി 160 ലേ​​​​​​ഖ​​​​​​ന​​​​​​ങ്ങ​​​​​​ൾ പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. മി​​​​​ക​​​​​ച്ച പി​​​​​​എ​​​​​​ച്ച്​​​​​​ഡി ഗൈ​​​​​ഡാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം. ‘ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ മ​​​​​​ത​​​​​​സ്വാ​​​​​​ത​​​​​​ന്ത്ര്യം’ എ​​​​​​ന്ന വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ ബ്ര​​​​​​സ​​​​​​ൽ​​​​​​സി​​​​​​ലെ യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​യെ പ്ര​​​​​​തി​​​​​​നി​​​​​​ധീ​​​​​​ക​​​​​​രി​​​​​​ച്ചു സം​​​​​​സാ​​​​​​രി​​​​​​ക്കാ​​​​​​ൻ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന് അ​​​​​​വ​​​​​​സ​​​​​​രം ല​​​​​​ഭി​​​​​​ച്ച​​​​​​ത് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ലെ ഗ​​​​​​വേ​​​​​​ഷ​​​​​​ക​​​​​​ന് ല​​​​​​ഭി​​​​​​ച്ച അം​​​​​​ഗീ​​​​​​കാ​​​​​​രം കൂ​​​​​​ടി​​​​​​യാ​​​​​​ണ്.


തൊ​​​​​​ടു​​​​​​പു​​​​​​ഴ ന്യൂ​​​​​​മാ​​​​​​ൻ കോ​​​​​​ള​​​​​​ജി​​​​​​ൽ ല​​​​​​ക്ച​​​​​​റ​​​​​​റാ​​​​​​യാ​​​​​​ണ് ജോ​​​​​​സ​​​​​​ഫ് അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​ജീ​​​​​​വി​​​​​​തം ആ​​​​​​രം​​​​​​ഭി​​​​​​ച്ച​​​​​​ത്. 45-ാം വ​​​​​​യ​​​​​​സി​​​​​​ൽ ന്യൂ​​​​​​മാ​​​​​​ൻ കോ​​​​​​ള​​​​​​ജി​​​​​​ന്‍റെ പ്രി​​​​​​ൻ​​​​​​സി​​​​​​പ്പ​​​​​ലാ​​​​​​യി. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ മു​​​​​​ന്നൂ​​​​​​റി​​​​​​ല​​​​​​ധി​​​​​​കം വ​​​​​​രു​​​​​​ന്ന ക്രൈ​​​​​സ്ത​​​​​വ ഉ​​​​​​ന്ന​​​​​​ത​​​​​​വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ കേ​​​​​​ന്ദ്ര​​​​​​സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​യാ​​​​​​യ അ​​​​​​യാ​​​​​​ഷെ​​​​​​യു​​​​​​ടെ ഇ​​​​​​ന്ന​​​​​​വേ​​​​​​റ്റീ​​​​​​വ് കോ​​​​​​ള​​​​​​ജ് അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​നു​​​​​​ള്ള ഫാ. ​​​​​ടി.​​​​​​എ. മ​​​​​​ത്തി​​​​​​യാ​​​​​​സ് ദേ​​​​​​ശീ​​​​​​യ പു​​​​​​ര​​​​​​സ്കാ​​​​​​രം 2001ൽ ​​​​​​ല​​​​​ഭി​​​​​ച്ച​​​​​​ത് ജോ​​​​​​സ​​​​​​ഫ്സാ​​​​​​റി​​​​​​ന്‍റെ അ​​​​​​ധ്യാ​​​​​​പ​​​​​​ന​​​​​​മി​​​​​​ക​​​​​​വി​​​​​​ന് തെ​​​​​​ളി​​​​​​വാ​​​​​​ണ്. 2016-19 കാ​​​​​​ല​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ മൂ​​​​​​വാ​​​​​​റ്റു​​​​​​പു​​​​​​ഴ നി​​​​​​ർ​​​​​​മ​​​​​​ല കോ​​​​​​ള​​​​​​ജി​​​​​​ന്‍റെ പ്രി​​​​​​ൻ​​​​​​സി​​​​​​പ്പ​​​ലാ​​​​​​യി. ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക​​​​​​ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് വി​​​​​​ര​​​​​​മി​​​​​​ച്ച​​​​​​ശേ​​​​​​ഷ​​​​​​വും ക​​​​​​റു​​​​​​ക​​​​​​ടം മൗ​​​​​​ണ്ട് കാ​​​​​​ർ​​​​​​മ​​​​​​ൽ സ്വാ​​​​​​ശ്ര​​​​​​യ കോ​​​​​​ള​​​​​​ജി​​​​​​ന്‍റെ പ്രി​​​​​​ൻ​​​​​​സി​​​​​​പ്പ​​​​​ലാ​​​​​​യി നാ​​​​​​ലു​​​​​​വ​​​​​​ർ​​​​​​ഷം അ​​​​​​ദ്ദേ​​​​​​ഹം സേ​​​​​​വ​​​​​​നം ചെ​​​​​​യ്തു.


മൂ​​​​​​ന്ന് റി​​​​​​സ​​​​​​ർ​​​​​​ച്ച് സെ​​​​​​ന്‍റ​​​​​​റു​​​​​​ക​​​​​​ൾ, ര​​​​​​ണ്ട് അ​​​​​​ക്കാ​​​​​​ദ​​​​​​മി​​​​​​ക ചെ​​​​​​യ​​​​​​റു​​​​​​ക​​​​​​ൾ, എ​​​​​​ല്ലാ അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രു​​​​​​ടെ​​​​​​യും റി​​​​​​സ​​​​​​ർ​​​​​​ച്ച് ആ​​​​​​ർ​​​​​​ട്ടി​​​​​​ക്കി​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യു​​​​​​ള്ള പു​​​​​​സ്ത​​​​​​കം തു​​​​​​ട​​​​​​ങ്ങി​​​​​​യ പ​​​​​​ല കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളും ബി​​​​​സി​​​​​എം കോ​​​​​​ള​​​​​​ജി​​​​​​ൽ ആ​​​​​​രം​​​​​​ഭി​​​​​​ച്ച​​​​​​തി​​​​​​ൽ ജോ​​​​​​സ​​​​​​ഫ്സാ​​​​​​റി​​​​​​ന് നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക പ​​​​​​ങ്കു​​​​​​ണ്ട്. കോ​​​​​​ട്ട​​​​​​യം അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യി​​​​​​ൽ കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ളു​​​​​​ടെ പ്രൊ-​​​​​​മാ​​​​​​നേ​​​​​​ജ​​​​​​ർ സ്ഥാ​​​​​​നം വ​​​​​​ഹി​​​​​​ച്ച ഏ​​​​​​ക അ​​​​​​ല്മാ​​​​​​യ​​​​​​നാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ എ​​​​​​യ്ഡ​​​​​​ഡ് കോ​​​​​​ളേ​​​​​​ജ് പ്രി​​​​​​ൻ​​​​​​സി​​​​​​പ്പ​​​​​​ൽ​​​​​​സ് കൗ​​​​​​ണ്‍സി​​​​​​ലി​​​​​​ന്‍റെ ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​യും പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റു​​​​​​മാ​​​​​​യി അ​​​​​​ദ്ദേ​​​​​​ഹം പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്.


മ​​​​​​ഹാ​​​​​​ത്മാ​​​​​​ഗാ​​​​​​ന്ധി സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യി​​​​​​ൽ ര​​​​​​സ​​​​​​ത​​​​​​ന്ത്ര​​​​​​വ​​​​​​കു​​​​​​പ്പ് മേ​​​​​​ധാ​​​​​​വി​​​​​​യും സീ​​​​​​നി​​​​​​യ​​​​​​ർ പ്രൊ​​​​​​ഫ​​​​​​സ​​​​​​റും ഡീ​​​​​​നും സി​​​​​​ൻ​​​​​​ഡി​​​​​​ക്ക​​​​​​റ്റ് അം​​​​​​ഗ​​​​​​വും ആ​​​​​​യി​​​​​​രു​​​​​​ന്ന കൈ​​​​​​പ്പു​​​​​​ഴ ഇ​​​​​​ല​​​​​​യ്ക്കാ​​​​​​ട്ട് ഡോ. ​​​​​​ബീ​​​​​​ന മാ​​​​​​ത്യു​​​​​വാ​​​ണ് ഭാ​​​​​ര‍്യ. സംസ്‌​​​​​കാ​​​​​രം ഇ​​​​ന്ന് മൂ​​​​​ന്നി​​​​​ന് താ​​​​​മ​​​​​ര​​​​​ക്കാ​​​​​ട് സെ​​​​​ന്‍റ് സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ന്‍​സ് ക്‌​​​​​നാ​​​​​നാ​​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ പ​​​​​ള്ളി​​​​​യി​​​​​ല്‍. മൃ​​​​​ത​​​​​ദേ​​​​​ഹം രാ​​​​​വി​​​​​ലെ എ​​​​​ട്ടി​​​​​ന് വ​​​​​സ​​​​​തി​​​​​യി​​​​​ല്‍ കൊ​​​​​ണ്ടു​​​​​വ​​​​​രും. 10 മു​​​​​ത​​​​​ല്‍ താ​​​​​മ​​​​​ര​​​​​ക്കാ​​​​​ട് പ​​​​​ള്ളി​​​​​യി​​​​​ല്‍ പൊ​​​​​തു​​​​​ദ​​​​​ര്‍​ശ​​​​​നം ഉ​​​​​ണ്ടാ​​​​​കും.

Latest News

Up